ശാസ്താംകോട്ട:കിഴക്കേ കല്ലടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കൊല്ലം പെരിനാട് വില്ലേജ് ജംഗ്ഷനിൽ അനന്തു ഭവനത്തിൽ അനിൽ കുമാറിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്.ശനി വൈകിട്ട് 7 മണിയോടെ മൂന്ന് മുക്കിന് സമീപം ഫെഡറൽ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.കൊല്ലത്തേക്ക് പോകുകയായിരുന്ന ബിന്ദുവിന്റെ ഇരുചക്ര വാഹനത്തിൽ സുൽത്താനെന്ന സ്വകാര്യ ബസ് തട്ടുകയും ബിന്ദു വാഹനത്തിന് അടിയിലേക്ക് മറിയുകയുമായിരുന്നു.ബസിന്റെ പിൻ ചക്രം ദേഹത്തുകൂടി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം ശാസ്താംകോട്ട മോർച്ചറിയിലേക്ക് മാറ്റി.






































