തിരുവനന്തപുരം. കെ.എസ് .എം ഡി.ബി .കോളേജ് ശാസ്താംകോട്ട, ബോട്ടണി വിഭാഗം അധ്യാപിക ലക്ഷ്മി ശ്രീകുമാർ രചിച്ച ”ബ്ലോസ്സമിങ്ങ് വിത്ത് ബട്സ്” എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശന കർമ്മം തിരുവനന്തപുരം കെ. കെ .എം ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തി. ബി.എസ്.എസ്. ആൾ ഇന്ത്യ ചെയർമാനും, നേച്ചർ ക്ലബ്ബ് വേൾഡ് വൈഡിന്റെ ചെയർമാനുമായ ഡോ. ബി.എസ്.ബാലചന്ദ്രൻ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളമനോരമ ബിസ്സിനസ്സ് എഡിറ്റർ പി കിഷോർ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ദക്ഷിണ മേഖല ഐ. ജി. ശ്യാം സുന്ദർ ,പ്രശസ്ത
ഇ.എൻ. ടി സർജൻ ഡോ.ജോൺ പണിക്കർ,
ധാക്കയിലെ
ബിംസ്റ്റെക്ക് ഡയറക്ടർ പ്രശാന്ത് ചന്ദ്രൻ ,കേരഫെഡ് എംഡി സാജു കെ സുരേന്ദ്രൻ,
കേരള കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ ,
ഡോ. സൂരേഷ്കുമാർ , കേരളകൗമുദി സീനിയർ എഡിറ്റർ. രാജീവ് , ചാർട്ടേഡ് അക്കൗണ്ടൻ്റ്
കെ.എസ്.മധു,പ്രൊഫ.ബീനാ രവീന്ദ്രൻ,
മഞ്ജു ബി.എസ്.
തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
”ബ്ലോസ്സമിങ്ങ് വിത്ത് ബട്സ്”
എന്നത് കവിതകളുടെയും ചിത്രങ്ങളുടെയും ഒരു സമാഹാരമാണ്. ഈ പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും 9-ാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീറാം ചന്ദ്രന്റെതാണ്






































