ശാസ്താംകോട്ട. അമ്പലത്തും ഭാഗത്ത് റബ്ബർ തോട്ടത്തിൽ വീട്ടമ്മ കണ്ടെത്തിയ തലയോട്ടി മൂന്നു മാസം മുമ്പ് കാണാതായ ഭർത്താവിൻ്റേതെന്ന് സംശയം
പോരുവഴി അമ്പലത്തും ഭാഗത്ത് രാജ്ഭവനിൽ രാജേന്ദ്ര (65)നെ ആണ് മൂന്നു മാസം മുമ്പ് കാണാതായത്. ഇന്ന് ഭാര്യ സതിയമ്മ റബർ തോട്ടത്തിൽ റബ്ബർ വെട്ടുന്നതിനിടെ ഒരു തലയോട് കണ്ടെത്തി. ഇവർ നാട്ടുകാരെ അറിയിച്ചതനുസരിച്ച് പ്രദേശത്ത് നടത്തിയ വൃത്തിയാക്കലിലാണ് കനാലിനു ചേർന്ന മരത്തിൽ തൂങ്ങിമരിച്ചയാളുടേതെന്ന് തോന്നുന്ന അസ്ഥികളും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്തങ്ങൾ രാജേന്ദ്രൻ്റേത് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
വീട്ടിൽ നിന്നും പിണങ്ങിപ്പോയ രാജേന്ദ്രൻ ദൂരെ എവിടെയോ പോയെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ’ പൊലിസിൻ പരാതി നൽകുകയും പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയു ചെയ്തിരുന്നു.
ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ രാജേന്ദ്രൻ്റെ താണെന്ന് സ്ഥിരീകരിക്കാനാകൂ. ശൂരനാട്പൊലിസ് മേൽ നടപടികൾ സ്വീകരിചിട്ടുണ്ട്.
































