കൊല്ലം: ബാര്‍ ജീവനക്കാരിയായ യുവതിയെ ശല്യം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ അഭിഭാഷകനേയും സുഹൃത്തിനേയും റിമാന്‍ഡ് ചെയ്തു. കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം ചാത്തന്നൂര്‍ ചാമവിള വീട്ടില്‍ ഹരിശങ്കര്‍ (32), തോപ്പില്‍ക്കടവ് ലേക്‌സൈഡ് അപ്പാര്‍ട്മെന്റിലെ താമസിക്കാരനായ അര്‍ജുന്‍ (35) എന്നിവരാണ് കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം നഗരത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെയാണ് അഭിഭാഷകനും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്തത്. ഇവരുടെ ജോലിസ്ഥലത്തും താമസസ്ഥലത്തും എത്തി ശല്യം ചെയ്‌തെന്നായിരുന്നു പരാതി. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.































