ഇന്നത്തെ പ്രത്യേകതകൾ
- ✍️ കുചേല അവിൽ ദിനം
- ✍️ കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കം
- ✍️ ഗോവ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കോഴിക്കോട്ട്
- ✍️ WHO യുടെ പാരമ്പര്യ ഔഷധ ആഗോള ഉച്ചകോടിയ്ക്ക് ഡൽഹിയിൽ തുടക്കം
- ✍️ ഭൂട്ടാന്‍റെ ദേശീയ ദിനം
ചരിത്ര സംഭവങ്ങൾ (ഈ ദിനത്തിൽ)
- ✍️ സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും ഗോവയെ സ്വതന്ത്രമാക്കി ഇന്ത്യയോട് ചേർത്തു (1961)
- ✍️ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാശ്മീരിലെ പുതിയ നിയന്ത്രണ രേഖ അംഗീകരിച്ചു (1972)
- ✍️ ഓട്ടോഹാൻ യുറേനിയം ഉപയോഗിച്ചുള്ള ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചു (1938)
- ✍️ ലോകത്തെ ആദ്യ വിമാനം പറത്തൽ റൈറ്റ് സഹോദരന്മാരിലെ ഓർവിൽ റൈറ്റ് നടത്തി (1903)
പ്രമുഖരുടെ ജന്മദിനം
- ✍️ ഇടക്കാല രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന മുഹമ്മദ് ഹിദായത്തുള്ള (ജന്മദിനം 1905)
- ✍️ വത്തിക്കാനിലെ പാപ്പ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ (ജന്മദിനം 1936)
- ✍️ ഹിന്ദി നടൻ ജോൺ എബ്രഹാം (ജന്മദിനം 1972)
പ്രമുഖരുടെ ചരമദിനം
- ✍️ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന രാജേന്ദ്ര ലാഹിരിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി (ചരമദിനം 1927)
- ✍️ സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടനാ നിർമ്മാണ സഭ അംഗവുമായിരുന്ന പട്ടാഭി സീതാരാമയ്യ (ചരമദിനം 1959)
- ✍️ കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ഫ്രാൻസിസ് ഹെസ് (ചരമദിനം 1964)
- ✍️ ഇന്ത്യൻ കോഫി ഹൗസിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറി ആയിരുന്ന എൻ.എസ്.പരമേശ്വരൻ പിള്ള (ചരമദിനം 2010)
കായിക വിശേഷം
- T20 ക്രിക്കറ്റ് നാലാം മത്സരം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക @ 7 pm
- ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലഖ്നൗവിൽ സമാപനം
കടപ്പാട് : ഉദയ് ശബരീശം* 9446871972