പത്തനംതിട്ട:കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ യൂത്ത് കമ്മീഷൻ യുവജന സംഗമം പുല്ലാട് കുന്നന്താനം മാർത്തോമ്മാ ചാപ്പലിൽ നടത്തി. കെസിസി ജില്ലാ പ്രസിഡൻ്റ് ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കമ്മീഷൻ ജില്ലാ ചെയർമാൻ റവ.വിപിൻ സാം തോമസ് അധ്യക്ഷത വഹിച്ചു.മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ബൈജു തോമസ് മുഖ്യ സന്ദേശം നൽകി.മാർത്തോമ്മാ യുവജനസഖ്യം സംഗീത വിഭാഗം ‘സ്വരലയം’ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.മാർത്തോമ്മാ ഗുരുകുലം ഡയറക്ടർ റവ.പോൾ ജേക്കബ്, ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് യുവജന വിഭാഗം സെക്രട്ടറി ഫാ.പോൾ കെ.സാമുവേൽ,ആൽബി അന്ന എബി,അബു എബ്രഹാം വീരപ്പള്ളി,റവ.പ്രിൻസ് ആർ.മൈലം,റവ.വിനോദ് കെ.ജോർജ്,റവ.ജസ്റ്റിൻ പാപ്പച്ചൻ, ഫാ.ഒ.എം.ശാമുവേൽ,അനീഷ് തോമസ്,ആശിഷ് ടി.വർഗീസ്,ഡെന്നീസ് സാംസൺ എന്നിവർ പ്രസംഗിച്ചു.






































