കൊല്ലം. മൈലക്കാട് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു വീണ സംഭവം പരക്കെ ആശങ്കയായി. നിർമ്മാണ രീതികൾ സംശയാസ്പദമാണെന്നും ആണ്ടു മുഴുവൻ മഴ പെയ്യുന്ന സംസ്ഥാനത്ത് അനുയോജ്യമായ നിർവാണ രീതിയല്ല അനുവർത്തിക്കുന്നതെന്നുമാണ് ആക്ഷേപം.
സമീപത്തെ സർവ്വീസ് റോഡും പൂർണ്ണമായി ഇടിഞ്ഞതോടെ ദേശീയപാതയിലെ ഗതാഗതം താറുമാറായി.
വലിയ ശബ്ദത്തോടെയാണ് റോഡ് തകർന്നതെന്ന് അപകടത്തിൽ ഉൾപ്പെട്ടവർ . അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ. അന്വേഷണം നടത്തുമെന്ന് ദേശീയ പാത അതോറി റീജിയണൽ ഓഫീസർ.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി.
കൊല്ലം കൊട്ടിയത്തിനു സമീപം മൈലക്കാടാണ് സംഭവം. വൈകുന്നേരം 4 മണിയോടെയാണ് അപകടം. വലിയ ശബ്ദത്തോടെ റോഡും സംരക്ഷണഭിത്തിയുo തകർന്നു വീണുവെന്ന് അപകടത്തിൽ പെട്ട സ്കൂൾ ബസ് ഡ്രൈവർ . ഒരു വശം പൊങ്ങിയ കാറിൽ നിന്നും ഡ്രൈവറായ യുവതി ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്
ദേശിയപാത ഇടിഞ്ഞു താഴ്ന്ന് സർവീസ് റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി.
സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് പാളികളും പതിക്കാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അപകടത്തിൽപെട്ട വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.
അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
വെള്ളക്കെട്ട് നിറഞ്ഞതും ചതുപ്പ് നിലവുമായ പ്രദേശത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് നിർമാണം നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കരാർ കമ്പനിക്കും ദേശീയ പാത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് എം എൽ എ .
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ദേശീയ പാത അതോറിറ്റി, ഉടൻ റോഡ് പുനർനിർമ്മിക്കുമെന്ന് അറിയിച്ചു.
അപകടത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത ജില്ലാ കളക്ടർ , നിർമ്മാണ കമ്പിനി അധികൃതരിൽ നിന്ന് വിശദീകരണവും തേടി
റോഡ് പുനർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാത്രിയോടെ ആരംഭിച്ചു.സംഭവത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന് കെ സി വേണുഗോപാൽ പറഞ്ഞു.
മുൻപ് മലപ്പുറം ജില്ലയിലെ കൂടിക്കാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന ഭിത്തികൾ തകർന്നതും മറ്റും അപകടങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ അപകടം
ദേശീയപാത തകർച്ച : പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയച്ചു
കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു.
വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന്
കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു.





































