കൊല്ലം. മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത തകർന്നു വീണു സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ അപകടത്തിലായെങ്കിലും ആളപായമില്ല. നാഷണൽ ഹൈവേയിൽ ഗതാഗതം മുറിഞ്ഞു വാഹനങ്ങൾ കൊട്ടിയത്തു നിന്നും വഴി തിരിച്ചു വിടുകയാണ്
വൈകിട്ട് സ്കൂൾ ബസ് കുട്ടികളുമായി പോയ സമയമാണ് അപകടം. വശത്ത് കെട്ടിപ്പൊക്കിയ പുതുമണ്ണിട്ട് നിരത്തിയ ഭാഗം ഇടിഞ്ഞു വീഴുകയും വാഹനങ്ങൾ പോകുന്ന സർവീസ റോഡ് വിണ്ട് കീറി മാറുകയു മായിരുന്നു.
































