സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി:സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി തുമ്പമൺ രാമൻചിറ പടിഞ്ഞാറ്റക്കരയിൽ സുരേഷ് ബാബു മകൻ സായൂജ് 24 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .2025 സെപ്റ്റംബർ 28ആം തീയതി രാത്രിയിൽ തഴവയിലെ തൊടിയൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സെക്യൂരിറ്റി ജോലിയിൽ ഉണ്ടായിരുന്ന മുരളീധരൻ പിള്ളയെ തള്ളി നിലത്തിട്ട് കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സിസിടിവി യും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസിനെ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത് പിടിയിലായ പ്രതിക്ക് മോഷണം, മയക്കുമരുന്ന് കേസുകൾ അടക്കം  പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്എച്ച് ഓ, അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here