വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം,പ്രതി പിടിയിൽ

Advertisement


           വിദ്യാർത്ഥിനി ആയ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ പോരുവഴി സ്വദേശി ചാമവിള വടക്കതിൽ ഷിഹാബുദീനെ ശൂരനാട് പോലീസ് പാലക്കാട്‌ ജില്ലയിൽ നിന്നും പിടികൂടി.  വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനെ
തുടർന്ന് ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിവരമറിഞ്ഞ പ്രതി ഒളിവിൽ പോവുകയായുമായി യിരുന്നു. തുടർന്ന് പോലീസ് ഊർജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതി വിദഗ്ദ്ധമായി നാടുവിട്ടു
           തുടർന്ന് ശാസ്താംകോട്ട ഡി വൈ എസ് പി ബൈജുകുമാറിന്റെ നിർദ്ദേശപ്രകാരം  ശൂരനാട് ഇൻസ്‌പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രുമേഷ്, രാജേഷ്, പ്രദീപ്‌, എസ് സി പി ഒ ശ്രീകാ ന്ത്‌, അരുൺ ബാബു എന്നിവരുൾപ്പെട്ട പോലീസ് സംഘം പ്രതിയുടെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച വിശദമായ വിവരം ശേഖരിച്ച്‌, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ   മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന്   അതിനെ അടിസ്ഥാനമാക്കി
          പാലക്കാടുള്ള ചില തൊഴിൽ ശാലകളിലും വില്പന കേന്ദ്രങ്ങളിലും കച്ചവടക്കാരാണെന്ന ഭാവേന പോലീസുദ്യോഗസ്ഥർ ഇടപെടുകയും അതു വഴി പ്രതി പാലക്കാട്ടെ കണ്ണാടി, പെരുവെമ്പ് എന്നിവിടങ്ങളിൽ  ജോലിചെയ്തുവരുന്നതായി വെളിവാകു കയും തുടർന്ന് നടത്തിയ തിരച്ചിലിൽ പെരുവമ്പടുത്തു നിന്ന് പ്രതിയെ കണ്ടെത്തി പിടികൂടുകയും ചെയ്യുകയായിരുന്നു.

Advertisement