എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി…മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവർ സിപിഎമ്മിലേക്ക്

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ഗ്രാമ പഞ്ചായത്ത് അംഗവുമായ അഡ്വ. രതീഷ് കിളിത്തട്ടിൽ കോൺഗ്രസ് വിട്ടു. രതീഷിന് പുറമെ യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളും പാർട്ടി വിട്ടതായാണ് വിവരം. ഇവർ സിപിഐഎമ്മിൽ ചേരും.
രതീഷ് അടക്കമുള്ളവരെ എഴുകോണിൽ നടക്കുന്ന പരിപാടിയിൽവെച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ സിപിഐഎമ്മിലേക്ക് സ്വീകരിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാധിക, എഴുകോൺ മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് അഖിൽ, കെഎസ്‌യു നേതാക്കളായ നിഷാന്ത്, സൗരഭ് തുടങ്ങിയവരും മഹിളാ കോൺഗ്രസിലെ ചില പ്രവർത്തകരുമാണ് രതീഷിനൊപ്പം കോൺഗ്രസ് വിട്ടത്.

വിഭാഗീയതയും അവഗണനയും കാരണമാണ് രാജിയെന്നാണ് രതീഷ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനയച്ച കത്തിൽ പറയുന്നത്. പല തവണ ഈ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും അതുണ്ടായില്ലെന്നും നേതൃത്വം അതിന് തയ്യാറായില്ലെന്നും അതിനാലാണ് രാജിയെന്നും രതീഷ് കത്തിൽ വ്യക്തമാക്കി.

Advertisement