കരുനാഗപ്പള്ളി ഗവൺമെന്റ് കോളേജ് കെട്ടിടനിർമാണം ഉടൻ ആരംഭിക്കും കരാർ ഏറ്റെടുത്ത കമ്പനി ധാരണ പത്രത്തിൽ ഒപ്പിട്ടു,
സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ2016ൽ അനുവദിച്ച് തഴവയിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃ ത്തി ഉടൻ ആരംഭിക്കുമെന്ന്  സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. രണ്ട് ഘട്ട ങ്ങളായാണ്  കെട്ടിട നിർമ്മാണം നടത്തുന്നത്, ഒന്നാം ഘട്ടമായി  സെൻട്രൽ ബ്ലോക്ക് കെട്ടിടം 3 നിലകളിലായി നിർമ്മിക്കുന്നതിനാണ് ടെൻഡർചെയ്ത് തുടർ നടപടികൾ ആരംഭിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി 12393 സ്ക്വയർ ചതുരശ്ര മീറ്റർ അളവിലുള്ള കെട്ടിടമാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 5197 ചതുരശ്ര മീറ്റർ കെട്ടിട നിർമ്മാണമാണ് ആരംഭിക്കുന്നത്. പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധിയായ തടസ്സങ്ങൾ നേരിട്ടിരുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ നിന്നും അനുവദിച്ച വസ്തുവിലാണ് പുതുതായി കോളേജ് കെട്ടിട നിർമ്മാണം നടത്തുന്നത്. ഫയർ എൻജിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അത്യാവശ്യ സമയത്ത് പ്രവേശിക്കേണ്ടതിനാൽ ഐഎച്ച്ആർഡി യുടെ പ്രത്യേക അനുവാദം ലഭ്യമാ ക്കി.ഇതിനായി എം എൽ എ യുടെ ആവശ്യപ്രകാരം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗംചേർന്ന് അനുവാദം ലഭ്യമാക്കി. ഗ്രീൻ ഫോട്ടോകാ ൾ പ്രകാരമുള്ള നിർമ്മാണം നടത്തുന്നതിനാൽ വീണ്ടും എസ്റ്റിമേറ്റിലും ഘടനയിലും ആവശ്യമായ ഭേദഗതി വരുത്തുകയും കഴിഞ്ഞ ജനുവരി 25-ആം തീയതി ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ്‌  യോഗം18.85 കോടി രൂപയുടെ  പുതുക്കിയ ഭരണാനുമതി നൽകു കയും ചെയ്തു. തുടർന്ന് സാങ്കേതിക അനുമതി ലഭ്യമാക്കാൻ കാല താമസമുണ്ടായതിനാൽ സി ആർ മഹേഷ് എംഎൽഎയുടെ നിർദ്ദേശപ്രകാരം മാർച്ച്‌ 24ന് നിയമസഭ കോംപ്ലക്സിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെയും കിഫ്ബി അ ധികാരികളുടെയും യോഗം ചേർന്നു. ഏപ്രിൽ അഞ്ചിന് ചേർന്ന സാങ്കേതിക  കമ്മിറ്റിയിൽ വച്ച് അനുവാദം ലഭിച്ചു. തുടർന്നാണ് മെയ് 5ന് ടെൻഡർ ചെയ്തത്, ആദ്യ ടെൻഡറിൽ ആരും തന്നെ പങ്കെടുത്തിരുന്നില്ല തുടർന്ന് റീടെണ്ടർ ചെയ്താണ് നിർമ്മാണ ആരംഭിക്കുന്നതിനുള്ള നടപടികൾആരംഭിക്കുന്നത്. കരാർ ഏറ്റെടുത്ത കമ്പനി നിർമ്മാണ ഏജൻസിആയ കിറ്റ് കോയുമായി നവംബർ ആറാം തീയതി ധാരണ പത്രത്തിൽ ഒപ്പിട്ടുആയതിനാൽ    നിർമ്മാണ പ്രവർത്തികൾഉടൻ ആരംഭിച്ച് കരുനാഗപ്പള്ളിയിൽ ആരംഭിച്ച ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ്  കോളേജിന്  സ്വന്തമായി കെട്ടിടം എന്ന സ്വപ്നം ഉടൻതന്നെ യഥാർഥ്യമാകുമെന്ന്  സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു

Advertisement