കൊല്ലം: കൊല്ലം ഡിസിസി നേതൃത്വത്തിന് എതിരെ കെഎസ്യു രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെഎസ്യു പ്രവര്‍ത്തകരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കറാണ് ഡിസിസിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഉറക്കം നടിക്കുന്നവരുടെ ചെവിട്ടില്‍ പടക്കം പൊട്ടിച്ച് ഉണര്‍ത്തുമെന്നും കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ്യു എന്നും പോസ്റ്റില്‍ പറയുന്നു.
കെഎസ്യുക്കാര്‍ക്ക് കോളജില്‍ മാത്രമല്ല പണി എന്നും ജില്ലാ പ്രസിഡന്റ്. കെഎസ്യു നല്‍കിയ 14 പേരുടെ പട്ടികയില്‍ സീറ്റ് നല്‍കിയത് ഒരാള്‍ക്ക് മാത്രമാണ്. വെറും ആള്‍ക്കൂട്ടമല്ല കെഎസ്യു എന്ന് നേതൃത്വം മനസിലാക്കണമെന്ന് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസിസി നേതൃത്വത്തിന് നല്‍കിയ പട്ടികയും പോസ്റ്റിനൊപ്പം പങ്കുവച്ചു.
































