കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത് ശാസ്താംകോട്ട സ്വദേശി

Advertisement

ശാസ്താംകോട്ട (കൊല്ലം):കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു.കൊല്ലം ശാസ്താംകോട്ട
മുതുപിലാക്കാട് പടിഞ്ഞാറ് പുത്തൻവിള തെക്കതിൽ സുനിൽ സോളമൻ (44) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ
അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.സുനിൽ 6 വർഷമായി കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.ഭാര്യ സജിത സുനി കുവൈത്തിൽ നഴ്‌സ്‌ ആണ്.പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫേബയും നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫെബിയും മക്കളാണ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.

Advertisement