പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം, മൂന്നുപേർക്ക് വെട്ടേറ്റു

Advertisement

കുണ്ടറ. പെരുമ്പുഴയിൽ മാരകായുധങ്ങളുമായി വീട്ടിൽ കയറി 20 അംഗ സംഘത്തിന്റ അക്രമം. മൂന്നുപേർക്ക് വെട്ടേറ്റു. പ്രതികൾക്ക് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.വടിവാളുമായി അക്രമിസംഘം നാട്ടുകാരെ ഭയപ്പെടുത്തി.

കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു ഇരുപതാംഗസംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം നടത്തിയത്.ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ ഇരുപത് അംഗ  ആക്രമി സംഘമാണ് യുവാക്കളെ വെട്ടിയത്. ഗുണ്ടാസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കുണ്ടറ പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിലെ മൂന്ന് യുവാക്കൾക്ക് വെട്ടേൽക്കുകയും ചെയ്തു. ആലുംമൂട് തൊടിയിൽ വീട്ടിൽ ജോൺ ,  ഗോപകുമാർ, അനു ഏലിയാസ് എന്നിവർക്കാണ് വെട്ടേറ്റത്.

അക്രമം നടത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല.  പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വാഹനങ്ങളുടെ നമ്പറുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുണ്ടറ പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളി ലൂടെ വാഹനങ്ങളുടെ നമ്പറുകൾ വ്യക്തമായി.

Advertisement