ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍. താന്‍ ബിജെപിയില്‍ ചേര്‍ന്നത് വാത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന്‍ സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.
വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം കുറിച്ചു. ‘ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ വിഭാഗം ആരംഭിക്കുന്നെന്നും ഞാന്‍ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന്. ഞാന്‍ വാര്‍ത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ഈ ഏഴുപത്തി രണ്ടാം വയസ്സില്‍ തനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം കുറിച്ചു.
































