പടിഞ്ഞാറെകല്ലട. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപറേഷൻ (കെ എൽ ഡി സി )ഫണ്ട്‌കൊണ്ട് നിർമ്മിച്ച കടപ്പാക്കുഴി പമ്പ് ഹൗസിന്റെ ഉത്ഘാടനം കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ നിർവഹിച്ചു. ഒരു കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച പദ്ധതിയിലൂടെ ചക്കുളം പാടത്തെ കൃഷിക്ക് സജ്ജമാക്കാൻ കഴിയും. ഇതോടൊപ്പം ഗോലുനിവാസിൽ ജയരാജ് കാലങ്ങളായി ശേഖരിച്ച പുരാവസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. പഴയ കാർഷിക ഉപകരണങ്ങൾ മുതൽ പുതിയ കാലത്തെ യന്ത്രങ്ങൾ വരെ പ്രദർശനത്തിനുണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എൽ സുധ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ സുധീർ, ഉഷാലയം ശിവരാജൻ, ജെ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, എസ് സിന്ധു, റ്റി ശിവരാജൻ, എന്നിവർ ആശംസകൾ നേർന്നു. കെ എൽ ഡി സി പ്രോജെക്ട് ഓഫീസർ ജയറാണി റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ് ഇ ബി അസി. എക്സി എഞ്ചിനിയർ എൻ നവാസ്, അസി എഞ്ചിനിയാർ രാധാകൃഷ്ണപിള്ള, മുൻ അസി. എക്സി. എൻജിനിയർ ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുരാവസ്തു ശേഖരിച്ച ജയരാജനെയും കുടുംബത്തെയുംചടങ്ങിൽ ആദരിച്ചു. സി ഡി എസ് അംഗം സുകുമാരി നന്ദി പറഞ്ഞു.

































