മാരാരിത്തോട്ടത്ത് കാൽ നടയാത്രക്കാരന്‍ കാർ ഇടിച്ച് മരിച്ചു, സിസിടിവി ദൃശ്യം പുറത്ത്

Advertisement

കരുനാഗപ്പള്ളി. മാരാരിത്തോട്ടത്ത് കാൽ നടയാത്രക്കാരനെ കാർ ഇടിച്ച് തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ അശോകൻ തൽക്ഷണം മരിച്ചു. തദ്ദേശവാസിയായ അശോകന് 72 വയസുണ്ട്.ഇന്നലെ രാത്രിയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കവെയാണ് ബൊലേറൊ വാഹനം ഇടിച്ചത്. റോഡ് മറി കടക്കാന്‍ ഏറെ നേരം കാത്തുനിന്ന അശോകന്‍ പിന്നീടു മറികടക്കുമ്പോഴാണ് വാഹനം ഇടിച്ചു തെറിപ്പിക്കുന്നത്. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.


Advertisement