നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി.നിരവധി മോഷണ കേസുകളിലെ പ്രതിയായ മുണ്ടക്കല്‍, കുന്നടി കിഴക്കതില്‍ വിഷ്ണു എന്ന ആകാശ്(23) ആണ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ ഉദയ മാര്‍ത്താണ്ഡപുരത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറി പമ്പ് സെറ്റും എസിയുടെ കംപ്രസറും, 60 കിലോയോളം തൂക്കം വരുന്ന പിത്തള കമ്പികളും, ഇലക്ട്രിക്ക് വയറുകളും ഉള്‍പ്പെടെ ഏകദേശം 50000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചെടുത്ത കുറ്റത്തിനാണ് ഇയാള്‍ പിടിയിലായത്. രാത്രികാലങ്ങളില്‍ വീടുകളില്‍ അതിക്രമിച്ച് കയറി പതിവായി മോഷണം നടത്തി വന്നിരുന്ന ആളാണ് പിടിയിലായ ആകാശ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിയാസ്, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മുണ്ടക്കല്‍ ഭാഗത്തുള്ള വീട്ടില്‍ നിന്നും പിടികൂടിയത്.
































