കൊല്ലം: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവേറാൻ സാധ്യത. ഇലക്ഷൻ കമ്മീഷൻ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന നിർദ്ദേശം നൽകിയതാണ് പ്രചാരണ ബോർഡുകളുടെ നിർമ്മാണ ചെലവുകൾ കുത്തനെ വർദ്ധിക്കാൻ കാരണം. പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിപണിയിൽ നിലവിലുള്ളതും വില കൂടുതലുള്ളതുമായ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകൾ പ്രിൻ്റ് ചെയ്യേണ്ടി വരുന്നതാണ് ഈ വില വർദ്ധനവിന് പ്രധാന കാരണം.
പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകൾക്ക് പുതിയ നിരക്ക്
പുതുക്കിയ നിരക്കുകൾ അസോസിയേഷൻ പുറത്തിറക്കി.
ഇവ താഴെ നൽകുന്നു:
തുണിയിൽ പ്രിൻ്റ് ചെയ്യുന്നതിന്: സ്ക്വയർ ഫീറ്റിന് ₹25 രൂപ.
തുണിയിൽ ബോർഡ് ആക്കുന്നതിന്: സ്ക്വയർ ഫീറ്റിന് ₹40 രൂപ.
പിഇ (PE) മെറ്റീരിയൽ പ്രിൻ്റ് ചെയ്യുന്നതിന്: സ്ക്വയർ ഫീറ്റിന് ₹35 രൂപ.
പിഇ (PE) മെറ്റീരിയൽ ബോർഡ് ആക്കുന്നതിന്: സ്ക്വയർ ഫീറ്റിന് ₹50 രൂപ.
റീസൈക്ലിംഗ് ഉറപ്പാക്കും; സഹകരണം അഭ്യർത്ഥിച്ച് അസോസിയേഷൻ
തെരഞ്ഞെടുപ്പിന് ശേഷം ഈ മെറ്റീരിയലുകൾ ശേഖരിച്ച് അസോസിയേഷൻ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ റീസൈക്ലിംഗ് യൂണിറ്റിൽ റീസൈക്കിൾ ചെയ്യും.
ഈ കാര്യങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും അസോസിയേഷനുമായി സഹകരിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് പണിക്കർ, ജില്ലാ പ്രസിഡൻ്റ് സന്തോഷ് ഹോൾമാർക്ക്, ജില്ലാ ട്രഷറർ നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ്, റോയ് ആൻ്റണി തുടങ്ങിയവർ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.
































