ജീവനക്കാരന് ആനുകൂല്യങ്ങൾ നൽകിയില്ല : സർക്കാരിൽ അപേക്ഷ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Advertisement

കൊല്ലം : അന്യത്രസേവന വ്യവസ്ഥയിൽ ജോലിക്കെത്തിയ ജീവനക്കാരന് സർവ്വീസ് ആനുകൂല്യങ്ങൾ അനുവദിക്കണമെങ്കിൽ മാതൃസ്ഥാപനം തീരുമാനിക്കണമെന്ന് കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

എന്നാൽ പരാതിക്കാരന്റെ മാതൃസ്ഥാപനം വനംവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വുഡ് ഇൻഡസ്ട്രീസ് അടച്ചു പൂട്ടിയ സാഹചര്യത്തിൽ സർക്കാർ തലത്തിൽ തുടർനടപടികൾ സ്വീകരിക്കണമന്ന് കമ്മീഷൻ

അംഗം വി. ഗീത നിർദ്ദേശിച്ചു. നിലവിൽ കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ നിന്നും പരാതിക്കാരന് യാതൊരു ആനുകൂല്യവും നൽകാനില്ലെന്ന ജനറൽ മാനേജരുടെ റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു.

13 വർഷം ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്ത വാളകം സ്വദേശി എൻ. ഗോപിനാഥൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Advertisement