കരുനാഗപ്പള്ളി: ബൈക്ക് കൊണ്ടിടിച്ചത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം, പ്രതികള്‍ പിടിയില്‍. കുലശേഖരപുരം ആദിനാട് നോര്‍ത്ത് വൃന്ദാവനത്ത് പടീറ്റതില്‍ സജീവ് (35), പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (32) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം പുത്തന്‍തെരുവിന് വടക്കുവശം വച്ച് പ്രതികള്‍ ലോട്ടറി കച്ചവടക്കാരനെ ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിനുള്ള വിരോധത്തില്‍ പരാതിക്കാരനെ കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഗുരുലാല്‍ മുക്കുപണ്ട പണയം തട്ടിപ്പ്, ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ആഷിക്, എഎസ്‌ഐ ശ്രീജിത്ത്, എസ്‌സിപിഒ ഹാഷിം, നൗഫല്‍ജാന്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
































