പട്ടാഴി ദേവീക്ഷേത്രക്കുളത്തിന് സമീപമുള്ള ഗേറ്റ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ക്ഷേത്രക്കുളത്തിന് കിഴക്കേ വശത്തുള്ള ഗേറ്റാണ് നശിപ്പിച്ചത്. സമീപത്ത് നിന്ന ചെടികളും നശിപ്പിച്ചു.
സംഭവത്തില്‍ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പട്ടാഴി ദേവീക്ഷേത്ര ഉപദേശകസമിതി പോലീസില്‍ പരാതി നല്‍കി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി രാകേഷ് പരിശോധന നടത്തി.
കുറ്റക്കാരായവരെ എത്രയും വേഗം പുറത്തു കൊണ്ടുവരുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Comments are closed.

































😡