മെഗാ ക്വിസ് മത്സരത്തിൻ്റെ പ്രാഥമികതല ഉദ്ഘാടനം

Advertisement

പന്മന.ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ്.യൂണിൻ്റെ ആഭിമുഖ്യത്തിൽ ചവറ സബ് ജില്ല ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നവംബർ ഒന്നിന് പന്മന ക്യാമ്പസിൽ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരത്തിൻ്റെ പ്രാഥമികതല പരീക്ഷ വടക്കുംതല എസ്.വി.പി.എം എച്ച് എസിൽ
പന്മന ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ എം.എ അബ്ദുൾ ഷുക്കൂർ,
എൻ.എസ്.എസ്.പോഗ്രാം ഡയറക്ടർ ആർ.രാജലക്ഷ്മി, മലയാള വിഭാഗം അദ്ധ്യാപകൻ ടി.സി.ഗിരീഷ് ,യൂണിയൻ ചെയർപേഴ്സൺ എം.വിനു കൃഷ്ണൻ, എൻ.എസ്.എസ്. വോളൻ്റിയർ സെക്രട്ടറി അനന്തു കൃഷ്ണൻ, സുബി സജി, കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. മാദ്ധ്യമപ്രവർത്തക എ.അമീനയായിരുന്നു ക്വിസ് മാസ്റ്റർ. മെഗാ ക്വിസിൽ വിജയികളാകുന്നവർക്ക്
ഒന്നാം സമ്മാനം ഡോ.പത്മറാവു മെമ്മോറിയൽ 5000 രൂപ, രണ്ടാം സമ്മാനം എം.എസ്.ഗോപാലകൃഷ്ണൻ മെമ്മോറിയൽ 3000 രൂപ, മൂന്നാം സമ്മാനം ഡോ.കെ.പി.വിജയലക്ഷ്മി വക 2000 രൂപ എന്നിവയാണ് ലഭിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മത്സരം മാദ്ധ്യമപ്രവർത്തക
എ. അമീന നയിക്കും.

Advertisement