ചവറ: മാനസിക നില തെറ്റി ഒറ്റപ്പെട്ടു തെരുവോരത്ത് കഴിഞ്ഞു വന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ആഴ്ചകളായി
കാവനാട് ബൈപ്പാസിൽ മുഷിഞ്ഞ വേഷത്തിൽ പാലത്തിന്റെ മുകളിൽ കിടക്കുകയായിരുന്നു ഇയ്യാൾ.ദിവസങ്ങളായി ആഹാരം കഴിച്ചിരുന്നില്ല.ക്ഷീണിതനും അവശനുമായി ഒറ്റയ്ക്ക് കിടന്ന യുവാവിനെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ് ബാബു,പത്തനംതിട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ശക്തികുളങ്ങര പോലീസിന്റെ സഹായത്തോടെ ചവറ കോയിവിളയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.രാംസേവക എന്നാണ് പേര് എന്ന് പറയുന്നുണ്ട്.ബീഹാർ സ്വദേശിയാണെന്ന് കരുതുന്നു.ജീവകാരുണ്യ പ്രവർത്തകർ ബന്ധുക്കളെ അന്വേഷിക്കുന്നുണ്ട്.






































