കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കൊല്ലം : കൊട്ടാരക്കുളം കുളത്തിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.  തിരുമുല്ലവാരം തറയിൽ വീട്ടിൽ പരേതനായ രാഘവൻ്റെ മകൻ പുഷ്പാംഗദൻ (61) ആണ് മരിച്ചത്.  ഇന്ന് രാവിലെയോടെയാണ് ഇയാളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ  കുറച്ച് കാലമായി വീട്ടിൽ നിന്നും അകന്നു കഴിയുകയായിരുന്നു ഇയാൾ. കുലിപ്പണിയായിരുന്നു ജോലി. ചാമക്കടയിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തത്.  മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് കൈമാറും.  അവിവാഹിതനാണ്. വെസ്റ്റ് പോലീസ് കേസെടുത്തു.

Advertisement