വ്യാപാരി സഹകരണ സംഘം വട്ടി പലിശക്കാരിൽനിന്നും ചെറുകിട വ്യാപാരികൾക്ക് ആശ്വാസം, സി ആർ മഹേഷ് എംഎൽഎ

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്യൂ 1461 കരുനാഗപ്പള്ളി ആലുംമൂട് ജംഗ്ഷനിൽ ആരംഭിച്ച പുതിയ ഓഫീസ് ഉദ്ഘാടനം സി.ആർ മഹേഷ് എംഎൽഎ നിർവഹിച്ചു. വ്യാപാരി സഹകരണ സംഘം വട്ടി പലിശക്കാരിൽ നിന്നും ആശ്വാസം പകരുന്നതാണെന്ന് സി ആർ മഹേഷ് എംഎൽഎ പറഞ്ഞു. സംഘം പ്രസിഡൻറ് എ എ കരീം അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡൻറ് ബിനി അനിൽ സ്വാഗതവും സംഘം സെക്രട്ടറി സീനത്ത് നന്ദിയും പറഞ്ഞു. മുൻ പ്ലാനിങ് ബോർഡ് മെമ്പർ സിപി ജോൺ മുഖ്യാതിഥിയായി. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ്, തൊടിയൂർ സഹകരണ ബാങ്ക് പ്രസിഡൻറ് കെ സി രാജൻ, അർബൻ ബാങ്ക് ചെയർമാൻ എംഎസ് താര, യു എം സി കൊല്ലം ജില്ലാ പ്രസിഡൻ്റും, സംഘം ബോർഡ് മെമ്പറും കൂടിയായ നിജാം ബഷി, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

കരുനാഗപ്പള്ളി താലൂക്ക് മർച്ചൻസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി മുനീർ വേലിയിൽ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എം. എസ്.അരുൺ,ക്ലാപ്പന സർവീസ് ബാങ്ക് പ്രസിഡൻ്റ് ക്ലാപ്പന സുരേഷ്,യു എം സി കരുനാഗപ്പള്ളി താലൂക്ക് പ്രസിഡൻറ് റൂഷ. പി.കുമാർ, മുസ്ലിം ലീഗ് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡൻറ് താഷ്ക്കൻ്റ് കാട്ടിശ്ശേരിൽ, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ.വിജയൻ പിള്ള,കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് മുസ്തഫ, ഓച്ചിറ റൂറൽ സഹകരണ സംഘം പ്രസിഡൻറ് മുഹമ്മദ് കുഞ്ഞ് ,എന്നിവർ സംസാരിച്ചു.ആദ്യ കാല വ്യാപാരിയും,സംഘം ബോർഡ് മെമ്പർ കൂടി ആയ ഡി.മുരളീധരനെ ആദരിച്ചു.സംഘം ഭരണ സമിതി അംഗങ്ങളായ ശ്രീകുമാർ വള്ളിക്കാവ്, അയത്തിൽ നജീബ്, സാജു, റിയാസ്, കുഞ്ഞുമുത്,രാജഗോപാലൻ പിള്ള,കുഞ്ഞുമോൻ എന്നിവരും സന്നിഹിതരായിരുന്നു. നൂറ് കണക്കിന് സഹകാരികളും പങ്കെടുത്തു. ഫോട്ടോ ക്യപ്‌ഷൻ:- കരുനാഗപ്പള്ളി താലൂക്ക് വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരുനാഗപ്പള്ളി ആലുംമൂട് ജംഗ്ഷനിൽ സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

Advertisement