മയക്കുമരുന്ന് കേസിലെ പ്രതി മൂന്നുവർഷത്തിനുശേഷം പിടിയിൽ

Advertisement

കരുനാഗപ്പള്ളി: മയക്കുമരുന്ന് കേസിലെ പ്രതി മൂന്നു വർഷത്തിനുശേഷം പിടിയിൽ .ആലപ്പുഴ എടത്വ കരക്കട വീട്ടിൽ എബ്രഹാം ജോസഫ് മകൻ എബിൻ ജോസഫ് 26 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .
2022 ജൂൺ 22 തീയതിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന 71 ഗ്രാം എം ഡി എം എയുമായി രണ്ടു പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എബിൻ ജോസഫ് ആണ് പ്രതികൾക്ക് മയക്കുമരുന്ന് വിൽപ്പനയ്ക്കായി നൽകിയത് എന്ന് കണ്ടെത്തി .എന്നാൽ കൂട്ട് പ്രതികൾ അറസ്റ്റിലായ വിവരമറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു. കരുനാഗപ്പള്ളി പോലീസിന്റെ നിരന്തരമായ നിരീക്ഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓ  ബിജു വി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement