ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്ക്കാരം ” കാഥിക ശ്രീ” പ്രശസ്ത കാഥിക തൊടിയൂർ വസന്തകുമാരിയ്ക്ക്

Advertisement


കൊച്ചി .ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്ക്കാരം ” കാഥിക ശ്രീ” പ്രശസ്ത കാഥിക തൊടിയൂർ വസന്തകുമാരിയ്ക്ക് നൽകും. അഞ്ചുപതിറ്റാണ്ടിലേറെയായി കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ആകാശവാണിയുടെ “A” ഗ്രേഡ് കാഥികയാണ് 2002 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി 7500 ലേറെ വേദികളിൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമി കൗൺസിൽ അംഗം, തൊടിയൂർ ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നാലു പുസ്തകങ്ങളുടെ രചയിതാവാണ്.
നവംബർ 8 ന് ഇടക്കൊച്ചി വലിയ കുളം വേദിയിൽ വച്ചു നടക്കുന്ന 20-ാം അനുസ്മരണ ചടങ്ങിൽ  കെ.ജെ. മാക്സി MLA.  പുരസ്ക്കാരം സമ്മാനിക്കും. 25000 രൂപയും ഉപഹാരവുമാണ് അവാർഡ്. മേയർ എം. അനിൽകുമാർ ചടങ്ങ് ഉത്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത സിനിമാ സംവിധായകൻ തരുൺ മൂർത്തി മുഖ്യ അതിഥിയായിരിക്കും.
കെ. എം. ധർമ്മൻ, അബ്ദുൽ അസീസ്, വിജയൻ മാവുങ്കൽ എന്നിവരാണ് ജൂറി അംഗങ്ങൾ

Advertisement