കപ്പല്‍ അപകടത്തില്‍ മരിച്ച  തേവലക്കര സ്വദേശി ശ്രീരാഗിന്‍റെ മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും

Advertisement

തേവലക്കര. മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ട് മരിച്ച  കൊല്ലം  തേവലക്കര സ്വദേശി ശ്രീരാഗിന്‍റെ മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും. വിമാന മാർഗ്ഗം മുംബെയിൽ എത്തിച്ച മൃതദേഹം   പുലർച്ചെയോടെ കൊച്ചിയിലെത്തിച്ച ശേഷമാണ് രാവിലെ 7.30 യോടെ തേവലക്കരയിലെ വീട്ടിലെത്തിക്കുക. പൊതുദർശനത്തിനുശേഷം ഉച്ചയോടെ സംസ്കാരചടങ്ങുകൾ നടക്കും.ബെയ്റ തുറമുഖത്തിനു സമീപം 16ന് പു ലർച്ചെയായിരുന്നു അപകടം.അന്ന് രാവിലെതന്നെ ശ്രീരാഗിനെ കാണാതായ വിവരം കമ്പനി അധികൃതർ വീട്ടിൽ അറിയിച്ചു. സ്കോർപിയോ മറൈൻ കമ്പനിയുടെ ഇലക്ട്രോടെക്നിക്കൽ ഓഫിസറാണ് ശ്രീരാഗ്. എണ്ണ ടാങ്കറായ സീക്വസ്റ്റ‌് കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജൻസിയുടെ ബോട്ട് മുങ്ങിയായിരുന്നു അപകടം.

Advertisement