അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി: അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തേവലക്കര പാലക്കൽ ഊപ്പൻ വിളയിൽ ഫൈസൽ എന്ന് വിളിക്കുന്ന സാലിഹ് 26 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുകയായിരുന്ന ആന്ധ്ര സ്വദേശിനിയെ ആണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം റെയിൽവേയിലെ കരാർ തൊഴിലാളികൾ താമസിക്കുന്ന ടെൻറിൻ ഇരിക്കുകയായിരുന്ന ആന്ധ്ര സ്വദേശിനി യുടെ കയ്യിൽ ഇരുന്ന ഒരു വയസ്സുള്ള കുട്ടിയെ വലിച്ചെറിയുകയും യുവതിയെ ഉപദ്രവിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഇറങ്ങി ഓടിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു .കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ  ബിജു വി യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്, അജി ജോസ്
എസ് സി പി ഓ ഹാഷിം, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement