ഒഴിവാക്കല്‍ മാനദണ്ഡങ്ങളിലുള്‍പ്പെടാത്ത മുന്‍ഗണനേതര (എന്‍.പി.എസ്-നീല, എന്‍.പി.എന്‍.എസ്-വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച്-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്‌ടോബര്‍ 28 വൈകിട്ട് അഞ്ച് വരെ നീട്ടി. മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍, മറ്റ് അര്‍ഹതാ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം/സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷിക്കാം.
































