കുറ്റിവട്ടം ഗവ.ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Advertisement

പന്മന കുറ്റിവട്ടം ഗവ.ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഡോ. സുജിത് വിജയപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.
പഞ്ചകർമ്മ ചികിത്സയോടൊപ്പം അസ്ഥി സംബന്ധമായും നാഡീവ്യൂഹങ്ങളെയും പേശികളെ സംബന്ധിച്ചും ഉണ്ടാകുന്ന രോഗാവസ്ഥയ്ക്ക് ഫലപ്രദമായ പരിഹാരം ഫിസിയോതെറാപ്പിയിലൂടെ ലഭിക്കും.

പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പന്മന ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സിപി സുധീഷ് കുമാർ, എസ്. സോമൻ, പഞ്ചായത്ത് അംഗങ്ങളായ കൊച്ചാറ്റയിൽ റഷീന, മല്ലയിൽ അബ്ദുൽ സമദ്, സുകന്യ, എ എം നൗഫൽ, എച്ച് എം സി അംഗങ്ങളായ പൊന്മന നിഷാന്ത്, വിജയൻ നായർ, തങ്ങൾ കുഞ്ഞ്, നൈസാം കണ്ണമത്ത്, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.
എംഎൽഎ ഫണ്ടിൽ നിന്നും 1. 75 കോടി രൂപ ചെലവഴിച്ചു നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ കൂടുതൽ പേർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുമെന്ന് ഡോ. സുജിത് വിജയൻ പിള്ള അറിയിച്ചു.

Advertisement