കരുനാഗപ്പള്ളി : മാളിയേക്കൽ ഭാഗത്ത് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. മോഡൽ പോളിടെക്നിക് കോളജ് കപ്യൂട്ടർ എൻജിനീയറുണ്ട് രണ്ടാം വർഷ വിദ്യാർഥി കൊല്ലം സ്വദേശിനിയായ ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. ട്രാക്കിനോട് ചേർന്ന് നടക്കുമ്പോൾ കൊല്ലം മെമു കടന്നു പോകുമ്പോളായിരുന്നു അപകടം.
അശ്രദ്ധമായി ട്രാക്കിന് സൈഡിലൂടെ മൊബൈൽ ഉപയോഗിച്ച് നടന്നതാണ് എന്നാണ് പോലീസിന്റെ സംശയം. അന്വേഷണം തുടരുന്നു.






































