കൊല്ലം. സിപിഎമ്മിലെ കടുത്ത വിഭാഗീയതയെത്തുടർന്ന് പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഇന്നു പുന:സംഘടിപ്പിച്ചേക്കും.വിഭാഗീയതയ്ക്കു നേതൃത്വം നൽകിയവർ ക്കെതിരായ അച്ചടക്ക നടപടിയും ഇന്നുണ്ടായേക്കും.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്നു രാവിലെ ജില്ലാ സെക്രട്ടേറിയറ്റും തുടർന്നു ജില്ലാ കമ്മിറ്റിയും യോഗവും ചേരും. നേരത്തെ രണ്ട് തവണ എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലും പുനസംഘനയുണ്ടായില്ല
വിഭാഗീയതയിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 32 പേർക്കു പങ്കുണ്ടെന്നു അഡ്ഹോക് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.ഇവരുടെ വിശദീകരണം കേൾക്കുന്ന നടപടികൾ പൂർത്തിയായി.






































