യങ് മൈൻഡ്‌സ് ഇൻ്റർനാഷണൽ റീജിയണൽ പ്രതിനിധി സമ്മേളനം

Advertisement



ശാസ്താംകോട്ട’ യങ് മൈൻഡ്സ് ഇൻ്റർനാഷണൽ, തമിഴ്‌നാടിന്റെ കന്യാകുമാരി മുതൽ എറണാകുളം ജില്ല വരെയും, ഗൾഫ് നാടുകളും ഉൾപ്പെടുന്ന റീജിയൻ ഒന്നിന്റെ പ്രധിനിധി സമ്മേളനം ട്രാക്കോ കേബിൾസ് ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ ശാസ്താംകോട്ട ഗ്രീൻ ഫോർട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു.

റീജിയണൽ ചെയർമാൻ സിബി അഗസ്റ്റ‌ിൻ അധ്യക്ഷനായിരുന്നു. റീജണൽ ചെയർമാൻ ഇലക്ട് ഡോക്ടർ അനിത മോഹൻ, മുൻ റീജിയണൽ ചെയർമാൻ കെ സുരേഷ് കുമാർ, റീജിയണൽ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, റീജിയണൽ ട്രഷറർ സതീഷ് ചന്ദ്രൻ നായർ,എൻ സതീഷ് കുമാർ, ജോസ് സക്കറിയ, ഫിലിപ്പ് തെങ്ങഞ്ചേരി, ഡിസ്ട്രിക്ട് ഗവർണർമാരായ രാജു ജോർജ്, സുരേഷ് കുമാർ, ജോർജ് ജോസി,ഡെഡിട്ലി ഫെൻ, ജോർജ് മുരിക്കൻ, തുടങ്ങിയവർ സംസാരിച്ചു.

55 ലക്ഷം രൂപയുടെ വരവും 54 ലക്ഷം ചിലവും വരുന്ന ബഡ്‌ജറ്റ് യോഗം പാസാക്കി.

Advertisement