ആനക്കൊമ്പുമായി രണ്ട് പേർ പിടിയിലായി.
കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്നുമാണ് ആനക്കൊമ്പുമായി രണ്ട് പേർ അഞ്ചൽ വനം വകുപ്പിന്റെ പിടിയിലായത്.
വെളിയം സ്വദേശി സുകു കൊട്ടാരക്കര സ്വദേശി അരുൺ എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്.
സുകുവിന്റെ മുത്തച്ഛൻ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നതാണ് ഈ ആന കൊമ്പ്എന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
ആനക്കൊമ്പ് വിൽക്കാനായി കൊട്ടാരക്കര ക്ഷേത്രത്തിനു സമീപം എത്തിയപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ എ ത്തുകയും ആനക്കൊമ്പ് വാങ്ങുവാൻ എന്ന രീതിയിൽ ഇവരെ സമീപിക്കുകയുമായിരുന്നു.
അഞ്ചൽ , പത്തനാപുരം റേഞ്ച് ഓഫീസ് അധികാരികൾ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
































