റബ്ബര്‍ ഷീറ്റ് പുകപ്പുരയ്ക്ക് തീ പിടിച്ചു

Advertisement

ഓയൂര്‍: കരിങ്ങന്നൂരില്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്നുന്ന പുകപ്പുരയ്ക്ക് തീ പിടിച്ചു. കരിങ്ങന്നൂര്‍ ഇരുപറക്കോണം ഹരിശ്രീയില്‍ ഹരിലാലിന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4-ന് ആയിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്നും നാവായിക്കുളത്തും നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. ഏകദേശം അറുന്നൂറ് കിലോയിലധികം റബര്‍ഷീറ്റുകളാണ് കത്തിനശിച്ചത്. പുകപ്പുര പൂര്‍ണ്ണമായും കത്തി. രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

Advertisement