ഓയൂര്‍: കുടവട്ടൂരില്‍ നെടുമണ്‍കാവ് ആറിന്റെ തീരത്ത് വെളിയം പഞ്ചായത്ത് മിനി സ്റ്റേഡിയവും നടന്‍ മുരളിയുടെ സ്മരണാര്‍ഥമുള്ള നാടക കലാ ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാം കെട്ടിടവും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രശാന്ത് അധ്യക്ഷനായി.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സജനി ഭദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രഘുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സോമശേഖരന്‍, എം.ബി. പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സജിത്ത്, വത്സമ്മ തോമസ്, കെ.ഐ. ലതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
































