കരുനാഗപ്പള്ളി: ഓക്ടോബർ 21 മുതൽ 28 വരെ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയുടെ ദിപശിഖാ പ്രയാണത്തിന് കരുനാഗപ്പള്ളി ഉപജില്ലയുടെ നേതൃത്വത്തിൽ സ്ഥീകരണം നൽകി. ക്യുഐപി ഉപഡയറക്ർ ശിവദാസ്, ദീപശിഖാ ക്യാപ്റ്റൻ സി. വി. ബിജു നേതൃത്വം വഹിക്കുന്ന സംഘത്തെ താലൂക്ക് ആശുപത്രി ജംങ്ഷനിൽനിന്നും സ്ഥീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചവറ ഉപജില്ലയുടെ അതിർത്തിയായ കന്നേറ്റിവരെ എത്തിച്ചു.
ബോയ്സ് എച്ച്എസ്എസിൽ നടന്ന സ്വീകരണ സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ റെജി ഫോട്ടോപാർക്ക്
ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൽ. ശ്രീലത, എഇഒ ആർ. അജയകുമാർ, ബോയിസ് എച്ച്എസ്എസിലെ പിടിഎ പ്രസിഡന്റ് എച്ച്. എ. സലാം, മോഡൽ എച്ച്എസ്എസിലെ പിടിഎ പ്രസിഡന്റ് സനോജ് ബോയിസ് എച്ച് എസ്എസിലെ പ്രഥമാധ്യാപിക ടി. സരിത, ഗേൾസ് എച്ച്എസിലെ പ്രഥമാധ്യാപിക പി. ശ്രീകല, അനന്തൻപിള്ള, എസ്പിസി – കായിക വിഭാഗം വിദ്യർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: സംസ്ഥാന കായികമേളയുടെ മുന്നോടിയായി എറണാകുളത്തുനിന്നും ആരംഭിച്ച ദിപശിഖാ പ്രയാണത്തിന് കരുനാഗപ്പള്ളി ഉപജില്ലയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ജംങ്ഷനിൽവെച്ച് സ്ഥീകരണം നൽകുന്നു






































