കരുനാഗപ്പള്ളി .മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യ സംവാദവും പുസ്തകമേളയും തിങ്കളാഴ്ച കരുനാഗപ്പള്ളി എച്ച് ആൻ്റ് മാൾ ഹാളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തിൽ അറിയിച്ചു. മനോജ് അഴീക്കൽ എഴുതിയ ബാലസാഹിത്യ കൃതിയായ ‘അൽത്തീമി’, സാബിറ അനസ് എഴുതിയ നോവൽ ‘വിഠോബ’, സ്മൃതിശ്രീ എഴുതിയ നോവൽ ‘നാം നനഞ്ഞ പാതകൾ ‘ എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. സി ആർ മഹേഷ് എംഎൽഎ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, പ്രസിഡൻ്റ് കടത്തൂർ മൻസൂർ, ബബിത തുടങ്ങിയവർ ചേർന്ന് പ്രകാശനങ്ങൾ നിർവഹിക്കും. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന സാഹിത്യസംവാദത്തിൽ മുഹമ്മദ് അബ്ബാസ് പങ്കെടുക്കും. പുസ്തകമേളയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ അരുൺ കാളിശ്ശേരി, സാബിറ അനസ്സ്, സ്മൃതിശ്രീ എന്നിവർ പങ്കെടുത്തു.





































