കുണ്ടറ. ക്രൈസ്തവ സഭകളും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) കൊല്ലം ജില്ല കമ്മിറ്റി രൂപീകരണയോഗം കുണ്ടറ കാദീശ്ത്ത ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നത്തൂർ സോൺ പ്രസിഡൻറ് ഫാ. സോളു കോശി രാജു അധ്യക്ഷത വഹിച്ചു. ഫാ. സൈമൺ ലൂക്കോസ്, ഫാ. ഡോ. ജിബു സോളമൻ, ഫാ. ഇ. വൈ ജോൺസൺ, ഫാ. ബേസിൽ ജെ പണിക്കർ,ഫാ. മാത്യു ടി മാമ്മൂട്ടിൽ, തോമസുകുട്ടി, ജോൺസൺ കല്ലട, സുജ റോയ് തുടങ്ങിയവർ പ്രസംഗിച്ചു.

അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടി മുൻധാരണയ്ക്ക് വിരുദ്ധമായും മുന്നറിയിപ്പോ കൂടിയാലോചനോ ഇല്ലാതെ ധിക്കാരപരമായും അനാഥരവോടുകൂടിയും കിരാതമായി തകർത്തു കളഞ്ഞ നടപടിക്കെതിരെ കെസിസി കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
കെസിസി കൊല്ലം ജില്ല കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് – ഫാ. സോളു കോശി രാജു, വൈസ് പ്രസിഡന്റുമാർ – കുഞ്ഞു കുട്ടി കളീക്കൽ, ജോയ് ജോൺ സെക്രട്ടറി – കെ ജി തോമസ്, ജോയിന്റ് സെക്രട്ടറി – ഷിനോയി പി കുഞ്ഞുമോൻ, ട്രഷറർ – ഡോ.ജോൺസൺ കല്ലട, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ – ബിജു ശാമുവേൽ, കൺവീനർ – പി ജയ്സൺ.






































