ഗുരുവായൂര്‍-മധുര ട്രെയിനിന് പെരിനാട് സ്‌റ്റോപ്പ്; 22 മുതല്‍ പ്രാബല്യത്തില്‍

Advertisement

ഒക്ടോബര്‍ 22 ന് രാവിലെ 10.30 ന്  ഗുരുവായൂര്‍ – മധുര ട്രെയിന്‍ നം.16328 ന് പെരിനാട് അനുവദിച്ച സ്റ്റോപ്പിന്‍റെ ഉദ്ഘാടനവും തീവണ്ടിയെ സ്വീകരിച്ച് ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങും പെരിനാട് റയില്‍വേ സ്റ്റേഷനില്‍ നടത്തുവാന്‍ തിരുവനന്തപുരം  റയില്‍വേ ഡിവിഷന്‍ തീരുമാനിച്ചിട്ടുളളതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഗുരുവായൂര്‍ – മധുര ട്രെയിന്‍ നം.16328 ന് പെരിനാട് പുതിയതായി അനുവദിച്ച സ്റ്റോപ്പ് 22/10/2025 മുതല്‍ പ്രാബല്യത്തില്‍ വരും. പെരിനാട് സ്റ്റോപ്പ് അനുവദിക്കണമെന്ന എം.പി യുടെ ആവശ്യം പരിഗണിച്ച് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട്  റയില്‍വേ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയും എത്രയും വേഗം സ്റ്റോപ്പ് പ്രാബല്യത്തില്‍ കൊണ്ടു വരുവാന്‍ ദക്ഷിണ റയില്‍വേയ്ക്ക് നിര്‍ദ്ദേശവും നല്‍കി.  റയില്‍വേ ബോര്‍ഡിന്‍റെ ഉത്തരവിന്‍റെയും നിര്‍ദ്ദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ മാസം 22 -ാം തീയതി മുതല്‍ സ്റ്റോപ്പ് പ്രാബല്യത്തില്‍ വരുന്നതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

Advertisement