അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ്ശങ്കറിനെതിരായ കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒഴിവാക്കി

Advertisement

കൊല്ലം: ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശി അതുല്യയുടെ ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ്ശങ്കറിന്റെ (40) കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒഴിവാക്കി. സതീഷിനെതിരെ ചുമത്തിയ കൊലപാതക കുറ്റത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊലപാതകക്കുറ്റം ഒഴിവാക്കി പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തി. മുന്‍പ് ഉള്‍പ്പെടുത്തിയിരുന്ന സ്ത്രീധന പീഡനം ഉള്‍പ്പെടെ നിലനില്‍ക്കും. പുതിയ വകുപ്പുകള്‍ ചേര്‍ത്ത റിപ്പോര്‍ട്ട് കഴിഞ്ഞ 14ന് അന്വേഷണസംഘം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞമാസം അവസാനം സതീഷിന്റെ മുന്‍കൂര്‍ ജാമ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു.

Advertisement