കൊല്ലം കോര്‍പറേഷനിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു; പട്ടിക

Advertisement

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലം കോര്‍പറേഷനിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. 26 വനിതാ സംവരണ വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. രണ്ട് വാര്‍ഡുകള്‍ പട്ടികജാതി സ്ത്രീ സംവരണവും രണ്ട് വാര്‍ഡുകള്‍ പട്ടികജാതി സംവരണവുമാണ്.

ആകെ 56 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. 2015, 2020 തിരഞ്ഞെടുപ്പുകളില്‍ സംവരണ വാര്‍ഡ് ആയിരുന്നവ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്.

പട്ടികജാതി സ്ത്രീ സംവരണം
ഉദയമാര്‍ത്താണ്ഡപുരം, തിരുമുല്ലവാരം

പട്ടികജാതി സംവരണം
ആശ്രാമം, പാല്‍കുളങ്ങര

സ്ത്രീ സംവരണം
ശക്തികുളങ്ങര, കാവനാട്, വള്ളിക്കീഴ്, അഞ്ചാലുമൂട് വെസ്റ്റ്, കടവൂര്‍, തേവള്ളി, ഉളിയക്കോവില്‍, കല്ലുംതാഴം, മങ്ങാട്, അമ്മന്‍നട, പള്ളിമുക്ക്, അയത്തില്‍, കിളികൊല്ലൂര്‍, പാലത്തറ, വാളത്തുങ്കല്‍, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, തെക്കേവിള, മുണ്ടക്കല്‍, കന്റോണ്‍മെന്റ്, പോര്‍ട്ട്, കൈക്കുളങ്ങര, കച്ചേരി, തങ്കശേരി, ആലാട്ടുകാവ്.

Advertisement