ശാസ്താംകോട്ട:ശബരിമലയിലെ സ്വർണ കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെപിസിസി നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ശാസ്താംകോട്ടയിൽ നൽകിയ വരവേല്പിനിടെ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരെന്ന് പ്രഖ്യാപിച്ച് ജാഥാ ക്യാപ്ടനും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് എം.പി.പിണറായിയുടെ അഴിമതിക്കും ജനവിരുദ്ധതയ്ക്കും കണക്കെണ്ണി ചോദിക്കുന്നതിനും
കുന്നത്തൂരിൽ വികസനം എത്തിക്കുന്നതിനും കോവൂർ വിജയിക്കണം.

കോവൂർ എന്ന് താൻ ഉദ്ദേശിച്ചത് മറ്റാരെയുമല്ല ഉല്ലാസിനെയാണ്.അതിന് നിങ്ങൾ പ്രവർത്തകർ ആത്മാർത്ഥമായി രംഗത്ത് ഇറങ്ങണം.പ്രവർത്തകർ വലിയ കൈയ്യടിയോടെയാണ് പ്രഖ്യാപനത്തെ ഏറ്റെടുത്തത്.ഈ സമയം ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റുകൂടിയായ ഉല്ലാസ്
കോവൂരും വേദിയിൽ ഉണ്ടായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് 6 മാസം ശേഷിക്കെ,സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് മുന്നണികൾ കടക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് ഇത് ആദ്യ സംഭവമാണ്.







































