ശാസ്താംകോട്ട (കൊല്ലം):പിണറായിയുടെ ഒൻപതര വർഷത്തെ ഭരണത്തിനിടയിൽ അയ്യപ്പൻ്റെ ശക്തി കൊണ്ട് മാത്രമാണ് ശബരിമലയിൽ ഇരിക്കാൻ കഴിയുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് പി.സി വിഷ്ണുനാഥ് എംഎൽഎ അഭിപ്രായപ്പെട്ടു.ശബരിമലയിലെ സ്വർണ്ണ കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ അടൂർ പ്രകാശ് എം.പി ക്യാപ്ടനായുള്ള
“വിശ്വാസ സംരക്ഷണയാത്ര”യ്ക്ക്
ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന് രാഷ്രീയമില്ല.എക്കാലവും വിശ്വാസസമൂഹത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.ശബരിമലയിൽ യുവതി പ്രവേശവും സ്വർണം കടത്തലും വനിതാമതിലും ഉൾപ്പെടെ നടന്നത് 2019 ജനുവരിയിലാണെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.യുവതി പ്രവേശവുമായി വലിയ കോലാഹലങ്ങൾ നടക്കുമ്പോൾ അതിന്റെ മറവിലാണ് സർക്കാരിൻ്റെയും ദേവസ്വത്തിന്റെയും അറിവോടെ സ്വർണ കടത്ത് നടന്നത്.സിപിഎമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന പദ്മകുമാറും അനന്തഗോപനും ഒക്കെയാണ് അക്കാലത്ത് ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്.കടകംപള്ളി സുരന്ദ്രനായിരുന്നു വകുപ്പ് ഭരിച്ചിരുന്നത്.ഇവർക്കും നിലവിലെ മന്ത്രിക്കും ബോർഡ് പ്രസിഡന്റ് അടക്കമുള്ളവർക്കും സ്വർണ കവർച്ചയിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല.പ്രതിപ്പട്ടികയിൽ വന്നിട്ടും ഉണ്ണികൃഷ്ണൻപോറ്റിയെയും അക്കാലത്തെ ദേവസ്വം അംഗങ്ങൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.സ്വാഗതസംഘം ചെയർമാൻ എം.വി.ശശികുമാരൻ നായർ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്ടൻ അടൂർ പ്രകാശ് എം.പി,വൈസ് ക്യാപ്റ്റൻ എം.വിൻസന്റ് എംഎൽഎ, സി.ആർ.മഹേഷ് എംഎൽഎ,കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു,എം.എം നസീർ,യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ,മുൻ എം.പി രമ്യ ഹരിദാസ്,കെപിസിസി സെകട്ടറിമാരായ ആർ.രാജശേഖരൻ,പി.ജർമ്മിയാസ്, സൂരജ് രവി,ബിന്ദുജയൻ,എക്സികുട്ടീവ് അംഗം എ.ഷാനവാസ് ഖാൻ,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ്,ഉല്ലാസ് കോവൂർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,ആർ.ജയകുമാർ,കെ.എ ജവാദ്,വിനോദ് ഓച്ചിറ,സ്വാഗതസംഘം
കൺവീനർ കോലത്ത് വേണുഗോപാൽ,വൈസ് ചെയർമാൻ ചിറ്റുമൂല നാസർ,തുണ്ടിൽ നൗഷാദ്, കെ.സുകുമാരപിള്ള എന്നിവർ പ്രസംഗിച്ചു.പോസ്റ്റാഫീസിന് സമീപം തൃപ്പാദത്തിന് മുന്നിൽ നിന്ന് കോരിചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരും വിശ്വാസികളും ചെണ്ടമേളത്തിൻ്റെയും മുത്തു കുടകളുടെയും അകമ്പടിയോടെയാണ് വിശ്വാസയാത്രയെയും ജാഥാ ക്യാപ്റ്റന്മാരെയും സമ്മേളന നഗരിയിലേക്ക് വരവേറ്റത്.







































