പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്, പോലീസ് വകുപ്പുകളിലെ വിവിധ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം എസ്.എന്‍ കോളേജ് മൈതാനത്തില്‍ രാവിലെ 5.30 മുതല്‍ നടത്തും.
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍- സെക്കന്‍ഡ് എന്‍.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പര്‍ – 302/2024) സെക്കന്‍ഡ് എന്‍.സി.എ-എസ്.സി (കാറ്റഗറി നമ്പര്‍-303/2024), സെക്കന്‍ഡ് എന്‍.സി.എ- മുസ്ലിം (കാറ്റഗറി നമ്പര്‍ 304/2024) വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സെക്കന്‍ഡ് എന്‍.സി.എ- മുസ്ലിം (കാറ്റഗറി നമ്പര്‍ 263/2024), പോലീസ് വകുപ്പിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (ടെലികമ്മ്യൂണിക്കേഷന്‍സ്) (പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം. 748/2024) എന്നിവയാണ് തസ്തികകള്‍. ഫോണ്‍: 04742745674.
































