ചവറ. ഉപജില്ല ശാസ്ത്രോത്സവം 16,17,18 തീയതികളിൽ മൈനാഗപ്പള്ളി കടപ്പ ഗവ.എൽ.വി.എച്ച്.എസ്,മിലാദി ഷരീഫ് ഹൈസ്കൂൾ,വി.വി.എം എൽപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും.16 ന്
രാവിലെ 9ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തും.18ന് വൈകിട്ട് നാലിന് നടക്കുന്ന
സമാപന സമ്മേളനം സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം സമ്മാനവിതരണം നടത്തും.നാല് വേദികളിലായി നടക്കുന്ന ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവർത്തിപരിചയ,ഐടി മേളകളിലായി ചവറ ഉപജില്ലയിലെ 62 സ്കൂളുകളിൽ നിന്നുള്ള 3000ത്തോളം പ്രതിഭകൾ പങ്കെടുക്കും.
































