കൊല്ലം: യുവാവ് ഷോക്കേറ്റ് മരിച്ചു. പുനലൂര്‍ കുരിയോട്ടുമല സര്‍ക്കാര്‍ ഫാമില്‍ കരാര്‍ തൊഴിലാളി പിറവന്തൂര്‍ പഞ്ചായത്തിലെ ചീയോട് സ്വദേശി അനീഷ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വൈദ്യുത ലൈനില്‍ മുട്ടിനിന്ന ഓമമരം വെട്ടിമാറ്റുന്നതിനിടയിലാണ് ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അച്ഛന്‍: നാഗപ്പന്‍. അമ്മ: ഉഷ. സഹോദരന്‍: നിഷാദ്.
































